ബൈക്കിലെത്തി വീട്ടമ്മയുടെ മാലകവര്‍ന്ന സംഭവത്തില്‍ പിടിയിലായത് പരപ്പനങ്ങാടി സ്വദേശികള്‍

വള്ളിക്കുന്ന് :ബൈക്കിലെത്തി വഴിചോദിച്ച് വീട്ടമ്മയുടെ മാലകവര്‍ന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍ പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശി പി.അഭിജിത്ത്(19), ഉള്ളണം മുണ്ടിയംകാവ് സ്വദേശി മുബാരിസ്(25) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം വള്ളിക്കുന്ന് അത്താണിക്കല്‍വെച്ചാണ് സംഭവം നടന്നത്. ബൈക്ക് നിര്‍ത്തി കോട്ടക്കടവിലേക്ക് വഴിചോദിച്ച യുവാക്കള്‍ സംസാരത്തിനിടെ വീട്ടമ്മയുടെ മാലപൊട്ടിക്കുകയായിരുന്നു.

വീട്ടമ്മ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്ങിലും ഇവരെ ചവിട്ടിവീഴ്ത്തി യുവാക്കള്‍ കടന്നുകളഞ്ഞു. എന്നാല്‍ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളായ യുവാക്കള്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top