ചേലേമ്പ്രയില്‍ വീട്ടമ്മ മരിച്ചത് ചെള്ള് പനിമൂലം

തേഞ്ഞിപ്പലം : കഴിഞ്ഞ ദിവസം ചേലേമ്പ്രയില്‍ വീട്ടമ്മ മരിച്ചത് ചെള്ള്പനി മൂലമെന്ന് സ്ഥിതീകരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി പനയപ്പുറത്ത് പുറായി പരേതനായ ഉണ്ണികൃഷണന്റെ ഭാര്യ ഉഷ(58) മെയ് 17ാം തിയ്യതി മരിച്ചിരുന്നു.
ചേലേമ്പ്ര, വള്ളിക്കുന്ന്, ചെട്ടിപ്പടി ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നു എന്നിട്ടും ഭേദമാകാതതിനെ തുടര്‍ന്ന്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഇവര്‍ കുടംബശ്രീ പ്രവര്‍ത്തകയാണ്.

ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയിതില്‍ നിന്നാണ് ചെള്ള് പനിയാണ് ഇവരെ ബാധിച്ചതെന്ന് സ്ഥിതീകരിച്ചത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ആരോഗ്യ ക്ലാസും സര്‍വ്വേയും തുടരുന്നുണ്ട്.

ചെള്ളുകള്‍ പോലുള്ള കീടങ്ങള്‍ വഴിയാണ് മനുഷ്യരിലേക്ക് ഈ പനി പകരുന്നത്. കടുത്ത പനിയും, തലവേദനയും, ശരീരവേദനയുമാണ് ഈ പനിയുടെ ലക്ഷണങ്ങള്‍.

Share news
error: Content is protected !!
Scroll to Top