നാദാപുരത്ത് സ്‌ഫോടകശേഖരവും ബോംബുകളും കണ്ടെത്തി

നാദാപുരം : നാദപുരം വളയത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന വീട്ടില്‍നിന്നും ബോംബുകളും സ്‌ഫോടക വസ്തു ശേഖരവും കണ്ടെത്തി.
ചെറുമോത്ത് പള്ളിമുക്കിലെ ഫൈസല്‍ എന്നയാളുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്തും പരിസരത്തും ഒളിപ്പിച്ചുവച്ചെ നിലയിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

രണ്ട് സ്റ്റീല്‍ ബോംബുകളും ഇരുപത് നാടന്‍ബോംബുകളും, 400 ഗ്രാം വെടിമരുന്നുമാണ് കണ്ടെടുത്തത്

നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെത്തിയ തൊഴിലാളികളാണ് ചാക്കുക്കെട്ടില്‍ ബോംബ് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തടുര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തി ബന്തവസ്സൊരുക്കി ബോംബ് സ്വക്ാഡിന്റെ സഹയാത്തോടെ ബോംബുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വെടിമരുന്ന് തൊട്ടടുത്ത ഓവുചാലില്‍ നിന്നും കണ്ടെത്തിയത്.

ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ പരിശോധനക്ക് ശേഷം ബോംബ് സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കളും ബോംബുകളും നിര്‍വീര്യമാക്കി. ഈ മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top