കോഴിക്കോട് വലിയങ്ങാടിയില്‍ സ്ലാബ് തകര്‍ന്നു വീണു;5 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വലിയങ്ങാടിയിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് ഇത്.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top