കോഴിക്കോട് വലിയങ്ങാടിയില്‍ സ്ലാബ് തകര്‍ന്ന് അപകടം; 4 പേര്‍ക്ക്‌ ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദ്(55) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചത് നാലുപേരായി. കിണാശേരി അത്തോളി സ്വദേശികളായ അഷറഫ്, ജബ്ബാര്‍, ബഷീര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് മൂന്ന് പേര്‍.

ഉച്ചയ്ക്ക് 12 മണിയോടെയാണ് വലിയങ്ങാടിയിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. കോര്‍പറേഷന്റെ ഉടമസ്ഥയിലുള്ള ഈ കെട്ടിടത്തിന് 60 വര്‍ഷത്തോളം പഴക്കമുണ്ട്. പൊളിച്ചുമാറ്റാനിരുന്ന കെട്ടിടമാണിത്. കെട്ടിടം ഒഴിയാനായി കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് വിവരം.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top