Section

malabari-logo-mobile

സൗഹൃദത്തിന്റെ കരുതലായി എസ് കെ എസ് എസ് എഫ് വെസ്റ്റ് ജില്ലാ മനുഷ്യജാലിക.

HIGHLIGHTS : തിരൂരങ്ങാടി:'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മി...

തിരൂരങ്ങാടി:’രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പൂക്കിപ്പറമ്പില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകന്മാര്‍ അണിനിരന്ന ജാലിക രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജന മനസ്സുകളെ ബോധനം നടത്തുന്നതുമായിരുന്നു.

രാവിലെ ഒമ്പതിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. വൈകീട്ട് നാലിന് വെന്നിയൂരില്‍ നിന്നും തുടക്കം കുറിച്ച ജാലിക റാലി പൂക്കിപ്പറമ്പ് ഖുതുബുസ്സമാന്‍ നഗറില്‍ സമാപിച്ചു.

sameeksha-malabarinews

പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. 17 മേഖലകളിലെ 600ല്‍ പരം യൂനിറ്റുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഏഴായിരത്തോളം പ്രവര്‍ത്തകരാണ് മനുഷ്യ ജാലികയുടെ ഭാഗമായത്. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. അഡ്വ.ഹനീഫ് ഹുദവി ദേലംപാടി പ്രമേയ പ്രഭാഷണം നടത്തി.ഫഖ്‌റുദ്ധീന്‍ തങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. സമസ്ത മുശാവറ അംഗങ്ങളായ ഹാജി എ മരക്കാര്‍ ഫൈസി, ആദൃശേരി ഹംസക്കുട്ടി മുസ് ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, എം.എല്‍.എമാരായ പി.കെ.അബ്ദുറബ്ബ്, പ്രൊഫ.കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, സിദ്ധീഖ് ഫൈസി വാളക്കുളം, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, ശാഫി മാസ്റ്റര്‍ ആട്ടീരി, അലി കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.

. ഭരണഘടന പൗരത്വം, മൗലികാവകാശം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.നജീബ് കാന്തപുരം(മുസ്ലിംലീഗ്), അജിത് കൊളാടി(സി.പി.ഐ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അനീസ് ഫൈസി മാവണ്ടിയൂര്‍ ആമുഖ പ്രഭാഷണവും മുഹമ്മലി പുളിക്കല്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!