Section

malabari-logo-mobile

തൊഴിലവസരം;കുടുംബശ്രീ ബ്ലോക്ക് തലത്തില്‍ ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു

HIGHLIGHTS : കുടുംബശ്രീയില്‍ ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. കുറ്റിപ്പുറം, പെരുമ്പടപ്പ്, പൊന്നാനി, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട എന്നിവിടങ്ങളില്‍ അഞ്ചും, കൊണ...

കുടുംബശ്രീയില്‍ ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. കുറ്റിപ്പുറം, പെരുമ്പടപ്പ്, പൊന്നാനി, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട എന്നിവിടങ്ങളില്‍ അഞ്ചും, കൊണ്ടോട്ടി, അരീക്കോട്, വേങ്ങര നാലും, താനൂര്‍, തിരൂരങ്ങാടി എന്നിവിടെ ഒന്നും ഒഴിവുകളുണ്ട്. യോഗ്യത ബികോം, അക്കൗണ്ടിങ്/ ഓഡിറ്റിംഗ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കുടുംബശ്രീ അംഗമോ കുടുംബാഗമോ ആയിരിക്കണം. പ്രായം 21 – 35. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, അപേക്ഷിക്കുന്ന ക്ലസ്റ്ററിന്റെ പേര് എന്നിവ സഹിതം ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഫെബ്രുവരി ഏഴിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന കുടുംബശ്രീ ജില്ല മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!