Section

malabari-logo-mobile

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി പശ്ചിമ ബംഗാളും

HIGHLIGHTS : കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പശ്ചിമ ബംഗാളും പ്രമേയം പാസാക്കി. ഇതോടെ കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പ്രമേയം പാസാക...

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പശ്ചിമ ബംഗാളും പ്രമേയം പാസാക്കി. ഇതോടെ കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പ്രമേയം പാസാക്കിയ നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍.

ബംഗാളില്‍ സിഎഎയും എന്‍ആര്‍സിയും എന്‍പിആറും അനുവദിക്കില്ലെന്ന് സഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞു.

sameeksha-malabarinews

ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല ഈ പ്രതിഷേധത്തിന് മുന്നില്‍ നിന്ന് നയിച്ച ഹിന്ദു സഹോദരങ്ങള്‍ക്കും നന്ദിയും മമത നിയമസഭയില്‍ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യത്തെ സംസ്ഥാനം കേരളമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പൊതുയോഗങ്ങളില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!