ഷെയ്ന്‍ വിഷയത്തില്‍ ചര്‍ച്ച പരാജയം

കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തില്‍ താരസംഘടന എഎംഎംഎയും നിര്‍മാതാക്കളുടെ സംഘടനയും നടത്തിയ ചര്‍ച്ച പരാജയം. നിര്‍മ്മാതാക്കള്‍ നല്‍കണം എന്നാവശ്യപ്പെട്ട വലിയ നഷ്ടപരിഹാര തുക നല്‍കാനാകില്ലെന്ന് എഎംഎംഎ ഭാരവാഹികള്‍ അറിയിച്ചു. മുടങ്ങിയ സിനിമകള്‍ക്ക് ഒരു കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്നും എഎംഎംഎ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യുട്ടീവ് കമ്മറ്റി ചേര്‍ന്ന ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘനട ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top