
മഞ്ചേരി: ചെരണിയില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിനു മുകളില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത്. 2 മാസത്തോളം പഴക്കമുണ്ടെന്നും പൊലീസ്. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മഞ്ചേരി മെഡിക്കല്‍ കോളേജി ലേക്ക് മാറ്റി. ശാസ്ത്രീയമായ പരി ശോധനക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ.
ചെരണി പ്ലൈവുഡ് റോഡിന് സമീപം മോങ്ങം സ്വദേശിയുടെ കെട്ടിടത്തിന്റെ ടെറസിലാണ് ചൊവ്വ രാത്രി എട്ടരയോടെ അസ്ഥികുടം കണ്ടെത്തിയത്. കെട്ടിടത്തിനുമുകളില്‍ പഴയ ഫ്‌ലക്സ് എടുക്കാന്‍ പോയപ്പോള്‍ സമീപത്തെ ഇരുചക്ര വര്‍ക് ഷോപ്പിലെ ജീവനക്കാരാണ് കണ്ടത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബനിയനും അതിനുമീതെ ഓവര്‍ കോട്ടും ജെട്ടിയും ധരിച്ചിരുന്നു. ചില അസ്ഥികള്‍ ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ട നിലയിലായിരുന്നു. പത്ത് മീറ്ററോളം ദുരെനിന്നാണ് 2 എല്ലുകള്‍ കണ്ടത്. സമീപത്തു നിന്ന് പായ, തലയിണ ലുങ്കിമുണ്ട്, തലയ്ക്കല്‍ കെട്ടുള്ള ലുങ്കി, സിഗരറ്റ് ലൈറ്റര്‍ എന്നിവ കണ്ടെടുത്തു. കെട്ടിടത്തില്‍ നിലവില്‍ തമിഴ്നാട്ടുകാരായ അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. നേരത്തെ, കര്‍ണാടക സ്വദേശികള്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. കൊലപാതകമാണോ അല്ലാതെ മരിച്ചതാണോ എന്നിവ അന്വേഷിക്കുന്നുണ്ട്.
രണ്ടുമാസമായിട്ടും ആരുടെയും ശ്രദ്ധയില്‍പ്പെടാത്തതും ദുര്‍ഗന്ധമുയരാതിരുന്നതും ദുരൂഹമായി തുടരുന്നു. പ്രദേശത്തുനിന്ന് ആരെയും കാണാതായത് സംബന്ധിച്ച് പരാതിയില്ലെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ വി പ്രതാപ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




