തിരൂരങ്ങാടിയില്‍ ആറാം ക്ലാസുകാരിയോട് ലൈംഗിക അതിക്രമം;ഒരാള്‍ അറസ്റ്റില്‍

തിരൂരങ്ങാടി: ആറാം ക്ലാസുകാരിയോട് ലൈംഗികമായി അതിക്രമം നടത്തിയ കച്ചവടക്കാരന്‍ അറസ്റ്റില്‍. മമ്പുറത്ത് കച്ചവടം ചെയ്യുന്ന മണ്ണാര്‍ക്കാട് സ്വദേശി യൂസുഫ് (52) ആണ് അറസ്റ്റിലായത്.

ദീര്‍ഘകാലം മമ്പുറത്ത് മദ്രസ അദ്ധ്യാപകനായിരുന്നു ഇയാള്‍. ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് കടയില്‍ വെച്ച് ഇയാള്‍ ലൈംഗിക മായി ഉപദ്രവിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്.

വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

 

 

 

 

Share news
error: Content is protected !!
Scroll to Top