Section

malabari-logo-mobile

രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

HIGHLIGHTS : Rakesh Jhunjhunwala passed away

മുംബൈ:ഇന്ത്യുടെ വാരണ്‍ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു.62 യസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 6.45 ഓടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് അദേഹത്തെ ഉടന്‍ തന്നെ ബ്രീച്ച് കാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുന്‍ജുന്‍വാല.ആകാശ എയര്‍ വിമാന കമ്പനി ഉടമയാണ്.

sameeksha-malabarinews

മുംബൈയില്‍ 1960 ല്‍ മാര്‍വാടി കുടുംബത്തിലാണ് അദേഹത്തിന്റെ ജനനം. മുംബൈയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. പഠനത്തിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റായി. ആപ്‌ടെക് ലിമിറ്റഡ് ചെയര്‍മാനായും ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്,പ്രൈം ഫോക്കസ് ലിമിറ്റഡ്, ബില്‍കെയര്‍ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോണ്‍കോര്‍ഡ് ബയോടെക്, ഇന്നോവസിന്ത് ടെക്‌നോളജീസ്, മിഡ് ഡേ മള്‍ട്ടിമീഡിയ, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി, വൈസ്‌റോയ് ഹോട്ടല്‍സ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രാധനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!