Section

malabari-logo-mobile

ആറാം ബജറ്റ് അവതരണം

HIGHLIGHTS : തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്നു. കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച...

തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്നു. കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്ക് വിമർശിച്ചു.

  • ക്ഷേമ പെൻഷൻ 1600 രൂപയാക്കും.
  • റബറിന്റെ തറവില 170 രൂപയായാക്കി ഉയർത്തി.
  • നെല്ലിന്റെ സംഭരണ വില 28 രൂപ.
  • നാളികേരത്തിന് 32 രൂപ.
  • തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി അധികമായി അനുവദിക്കും.
  • 1500 കോടിയുടെ കിഫ്‌ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും.
  • 8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും.
  • 4350 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം ഉടൻ പൂർത്തിയാക്കും.
  • പ്രവാസി ക്ഷേമത്തിന് സർക്കാർ 180 കോടി ചെലവഴിച്ചു.
  • ആരോഗ്യ വകുപ്പിൽ 4000 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും.
  • എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.
    വർക്ക് നിയർ ഹോം പദ്ധതിക്ക് 20 കോടി.
  • കേരളത്തെ നോളജ് ഇക്കോണമി ആക്കാന്‍ പദ്ധതികള്‍
  • എല്ലാ വീട്ടിലും ഒരു ലാപ് ടോപ് ഉണ്ടാക്കാന്‍ പദ്ധതി. ബിപിഎല്‍ വിഭാഗത്തിന് ലാപ് ടോപിന് 25 ശതമാനം സബ്സിഡി. സംവരണ വിഭാഗത്തിന് സൗജന്യം.
  • കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം ഉണ്ടാകും.
  • സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
  • സര്‍വകലാശാല പശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടി
  • അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി
  • ഉന്നത വിദ്യാഭ്യാസ രംഗത്ത് 3.5 ലക്ഷം പേര്‍ക്ക് അവസരം
  • പ്രതിമാസം 50000 -100000 രൂപ വരെ ഫെല്ലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടര്‍ ഫെല്ലോഷിപ്പ് അനുവദിക്കും
  • ഉന്നതവിദ്യാഭ്യാസത്തിന് ആറിന പദ്ധതി
  • അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസ്മുറികള്‍ ഡിജിറ്റലൈസ് ചെയ്യും.ഇതിനായി 150 കോടി അനുവദിക്കും
  • ഉന്നത വിദ്യാഭ്യാസ കോണ്‍സിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് അഞ്ച് കോടി അനുവദിക്കും
  • പ്രധാന സര്‍വകലാശാലകള്‍ക്ക് 125 കോടി കിഫ്ബിയില് നിന്ന് നല്‍കും.197 കോഴ്സുകള്‍ക്ക് അനുമതി
  • ആരോഗ്യ സര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ. പല്‍പ്പുവിന്റെ പേര്
  • കേരള ഇന്നൊവേഷന്‍ ചലഞ്ചിന് 40 കോടി
    സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ പരിപാടി ; നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും
  • ടെക്‌നോപാര്‍ക്ക് വികസനത്തിന് 22 കോടിയും ഇന്‍ഫോപാര്‍ക്കിന് 36 കൊടിയും സൈബര്‍ പാര്‍ക്കിന് 12 കോടി രൂപയും നീക്കിവെച്ചു
  • ക്യാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22 ല്‍ യാഥാര്‍ഥ്യമാകും.ഈ വര്‍ഷം തറക്കല്ലിടും
  • കൊച്ചി-മംഗലാപുരം ഇടനാഴി. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 10000 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചു
  • 20000 പേര്‍ക്ക് ജോലി നല്‍കുന്ന 2500 പുതിയ സ്റ്റാര്‍ട്ട് ആപ്പുകള്‍ ആരംഭിക്കും
  • സാങ്കേതിക നവീകരണത്തിനും ഉത്പന്ന വൈവിധ്യവത്കരണത്തിനുമായി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 250 കോടി രൂപ വകയിരുത്തും
  • ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ് പ
  • മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 50000 കോടി
  • ച്യാമ്പന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും ഇതിനായി 20 കോടി
  • ഏകോപതി പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി
  • പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കും
  • പ്രവാസി ക്ഷേമ നിധിക്ക് 9 കോടി അനുവദിച്ചു. ക്ഷേമ നിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.
  • കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ
  • കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍. തരിശു രഹിത കേരളം ലക്ഷ്യം
  • കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി
  • കയര്‍ മേഖലക്ക് 112 കോടി വകയിരുത്തി
  • തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷേമ നിധി ഫെബ്രുവരിയില്‍ തുടങ്ങും
  • തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍
  • കൈത്തറി മേഖലക്ക് 52 കോടി രൂപ
  • കരകൗശല മേഖലക്ക് 4 കോടി
  • ബാംബു കോര്‍പറേഷന് 5 കോടി
  • ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി
  • ലൈഫ് മിഷനില്‍ നിന്നും 400000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12000 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും
  • 2080 കോടി രൂപ ചെലവ്
  • 1500 കോടി രൂപ മത്സ്യ മേഖലയില്‍ ചെലവഴിക്കും
  • അതിഥി തൊഴിലാളി ക്ഷേമത്തിന് 10 കോടി
  • പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതി.
  • ഭിന്നശേഷിക്കാരുടെ സ്വയം തൊഴില്‍ പുരാരധിവാസത്തിന് 6 കോടി രൂപ
  • ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ വായ്പാ സബ്സിഡി സ്‌കീം
  • വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കാന്‍ കാരുണ്യ @ ഹോം പദ്ധതി നടപ്പാക്കും.ഒരു ശതമാനം അധിക ഇളവും നല്‍കും
  • 5000 വയോ ക്ലബുകള്‍ ആരംഭിക്കും

     

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!