ന്യൂഡല്‍ഹി : പക്ഷിപ്പനിയുടെ പേരില്‍ ഡല്‍ഹിയിലെ മൂന്ന് നഗരസഭയും കോഴിയിറച്ചി സംഭരണവും വില്‍പനയും നിരോധിച്ചു. ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്നതും ഉത്തരഡല്‍ഹി, ദക്ഷിണ ഡല്‍ഹി നഗരസഭകള്‍ വിലക്കി.
മുട്ട വിഭവങ്ങളും നിരോധിച്ചു. പാചകം ചെയ്ത മുട്ടയും ഇറച്ചിയും വഴി പനി പടരില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുമ്പോഴാണ് ബിജെപി നിയന്ത്രണത്തിലുള്ള നഗരസഭകളുടെ നടപടി.
സമരം ചെയ്യുന്ന കര്‍ഷകര്‍ ബിരിയാണി കഴിക്കുന്നത് കാരണം പക്ഷിപ്പനി പടരുമെന്ന് ബിജെപി എംഎല്‍എ ഈയിടെ പറഞ്ഞിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



