Section

malabari-logo-mobile

ബംഗാളില്‍ നിന്ന് കാണാതായ പതിനാറുകാരി മലപ്പുറത്ത്; യുവാവ് കസ്റ്റഡിയില്‍

HIGHLIGHTS : Sixteen-year-old girl goes missing from Bengal in Malappuram; The young man is in custody

മലപ്പുറം: ബംഗാളില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മലപ്പുറം വാഴക്കാട് നിന്ന് കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ യുവാവിനൊപ്പം താമസിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനും പോലീസും ചേര്‍ന്നാണ് കണ്ടെത്തി. യുവാവിനെ വാഴക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം നാഷനല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷനാണ് പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയെ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു വന്നതായി സംശയിക്കുന്നതായും നാഷനല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മിഷന്‍ അറിയിച്ചിരുന്നു.

sameeksha-malabarinews

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കൊപ്പം വാഴക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതായി കണ്ടെത്തി. ഭാര്യയുമായി ബന്ധം പിരിഞ്ഞ യുവാവ് ബംഗാളില്‍ പോയി തിരിച്ചു വന്നപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത ഈ പെണ്‍കുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ബംഗാള്‍ പോലീസിന് പരാതി നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!