Section

malabari-logo-mobile

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Six years for first class entry; Minister V Sivankutty reacts to the central government order

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതികരണം നല്‍കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം തള്ളിക്കളയുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് മാത്രമേ നടപ്പാക്കു എന്നും മന്ത്രി വ്യക്തമാക്കി.

പ്രൈമറി സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ എത്തുന്നത് കേരളത്തിലാണ്. ഇക്കാര്യം എല്ലാ വിഭാഗവുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം എടുക്കുക.

എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ക്ക് തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!