
സൂറത്ത്: ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം. 15 പേര്‍ക്ക് പരിക്കേറ്റു എന്ന് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിനിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തില്‍ താമസിച്ചുപോന്നിരുന്നത്. അപകടം നടന്നയുടനെ അഗ്‌നിശമനാ സേനയടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എത്ര പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവര്‍ത്തകരെ കുഴയ്ക്കുന്നത്.
കെട്ടിടത്തിന് വെറും എട്ട് വര്‍ഷത്തിന്റെ പഴക്കമേയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. മേഖലയില്‍ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




