ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍

തിരുവനന്തപുരം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സക്രട്ടറി ശിവശങ്കര്‍ ഐഎഎസ്സിനെ കംസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ് തിരുവനന്തപുരത്തെ കസ്റ്റംസ് കമ്മീഷണറുടെ ആസ്ഥാനത്ത് ഇന്നലെ വൈകീട്ട് അഞ്ചേകാലോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ അവസാനിച്ചത് പുലര്‍ച്ചെ രണ്ടര മണിക്ക്. ചോദ്യം ചെയ്യലിന് ശേഷം ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍
ഇദ്ദേഹം പൂജപ്പുരയിലെ വീട്ടിലെക്ക് മടങ്ങി.

ഡിപ്ലോമാറ്റിക് സ്വര്‍ണ്ണക്കടുത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്യമോ എന്ന അറിയില്ല.

ഇന്നലെ വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസും ഡിആര്‍ഐയും വീട്ടിലെത്തി നോട്ടീസ് നല്‍കിയതിന് പിന്നാലെ ശിവശങ്കര്‍ സക്രട്ടറിയേറ്റിന് സമീപത്തുള്ള കസ്റ്റംസ് ഓഫീസില്‍ എത്തുകയായിരുന്നു.
ശിവശങ്കറിന് കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ് , സരത്ത് എന്നിവരുമായുള്ള ബന്ധം വെളിവാക്കുന്ന ഫോണ്‍ കാള്‍ ഡീറ്റയില്‍സ് പുറത്ത് വന്നതിന്റെ പിന്നാലെയാണ് ചോദ്യം ചെയ്യലും നടന്നത്.

ഈ സമയത്ത് തന്നെ ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന് സമീപത്തെ ഹോട്ടലിന് സമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തി. ഈ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിലര്‍ ഈ ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്നും ഇവരുമായി ആരൊക്കെ ബന്ധപ്പെട്ടുവെന്നും അറിയാന്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങല്‍ കസ്റ്റംസ് ശേഖരിച്ചു. ഈ മാസം 1,2 തിയ്യതികളിലാണ് ഇവര്‍ മുറിയെടുത്തത്.