താനൂരില്‍ കനത്ത ജാഗ്രത: ഉത്തരമേഖലാ ഐജി സന്ദര്‍ശിച്ചു

താനൂര്‍: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച താനൂരില്‍ ഐജി അശോക് യാദവ് ഐ.പി.എസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച താനൂരില്‍ ഐജി അശോക് യാദവ് ഐ.പി.എസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താനൂര്‍ മുനിസിപ്പാലിറ്റിയിലെ അതിര്‍ത്തികള്‍ ഐജി സന്ദര്‍ശിച്ചു. പ്രദേശത്തെ ഉള്‍വഴികള്‍ പൂര്‍ണമായും അടച്ചു. സമൂഹ വ്യാപന സാധ്യതയുള്ളതിനാലാണ് താനൂര്‍ മുനിസിപ്പാലിറ്റിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഐജിയോടൊപ്പം മലപ്പുറം പോലീസ് മേധാവി യു.അബ്ദുല്‍ കരീം, മലപ്പുറം ഡിവൈഎസ്പി, തിരൂര്‍ ഡിവൈഎസ്പി, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി, താനൂര്‍ സിഐ, തിരൂര്‍ സിഐ അരീക്കോട് സിഐ, താനൂര്‍ എസ്‌ഐ കൊണ്ടോട്ടി എസ്‌ഐ തുടങ്ങിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി താനൂരില്‍ കനത്ത പോലീസ് സുരക്ഷ തുടരുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •