കണ്ണൂര്‍: സീതാറാം യെച്ചൂരി സിപിഐഎം ജനറല്‍ സെക്രട്ടറിയായി തുടരും. അഞ്ചുദിവസമായി കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
2015 ല്‍ വിശാഖപട്ടണത്ത് ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രട്ടറിയായത്.
85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. കമ്മിറ്റിയില്‍ 15 പേര്‍ വനിതകളാണ്. കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണുള്ളത്. പി രാജീവ്, കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത എന്നിവര്‍ കമ്മിറ്റിയിലെത്തി.
812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്.




