HIGHLIGHTS : Singer Parastu Ahmadi arrested for not wearing hijab at music event
സംഗീത പരിപാടിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ ഗായിക പരസ്തു അഹമ്മദി അറസ്റ്റില്‍. പരസ്തു അഹമ്മദി യൂട്യൂബില്‍ ഒരു ഓണ്‍ലൈന്‍ സംഗീത കച്ചേരി നടത്തിയിരുന്നതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് ഒരു ദിവസത്തിന് ശേഷം വടക്കന്‍ ഇറാനിലെ മസന്ദരനില്‍ നിന്നാണ് ഗായികയെ അറസ്റ്റ് ചെയ്തത്.
ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അറസ്റ്റിന് ശേഷം പരസ്തു അഹമ്മദിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരസ്തുവിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്ന് അറിയിച്ച് അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്.
അറസ്റ്റിന് പിന്നാലെ പരസ്തുവിനെ എങ്ങോട്ടേക്ക് മാറ്റിയെന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. പരസ്തുവിന്റെ മ്യൂസിക്കല്‍ ബാന്‍ഡിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്‌സാന്‍ ബെരഗ്ദാര്‍, സൊഹൈല്‍ ഫാഗിഹ്-നസിരി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു.
അടുത്തിടെ ഹിജാബ് നിയമത്തില്‍ ഇറാന്‍ സര്‍ക്കാര്‍ പരിഷ്‌കരണം വരുത്തിയിരുന്നു. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം ഹിജാബ് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവറടിയോ, ജയില്‍ ശിക്ഷയോ ലഭിക്കും. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ആണ് ലഭിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു