സൗദിയില്‍ കൂടുതല്‍ തസ്തികകളില്‍ പരീക്ഷ നിര്‍ബന്ധമാക്കി

റിയാദ്: സൗദിയില്‍ കൂടുതല്‍ തൊഴിലുകളില്‍ കൂടി പരീക്ഷ നിര്‍ബന്ധമാക്കി. ഇതോടെ, 174 തൊഴിലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമായി. ഇനി അവരവരുടെ പ്രൊഫഷന്‍ പരീക്ഷ പാസായ ശേഷം മാത്രമായിരിക്കും സൗദിയിലേക്ക് വരാന്‍ പറ്റുക. ഹൗസ് ഡ്രൈവര്‍, ലേബര്‍ പ്രൊഫഷനുകള്‍ ഒഴികെ മുഴുവന്‍ ജോലികള്‍ക്കും അതാത് രാജ്യങ്ങളില്‍നിന്നു തന്നെ പരീക്ഷ ഇതോടെ നിര്‍ബന്ധമായി.

അഗ്രികള്‍ച്ചറല്‍ എക്യുപ്‌മെന്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക് സ്മിത്, ബില്‍ഡര്‍, ബസ് മെക്കാനിക്, ബാര്‍ബര്‍, കാര്‍ ഡ്രൈവര്‍, കാര്‍ ഇലക്ട്രീഷ്യന്‍, ആശാരി, ഷെഫ്, മേസണ്‍, ക്രാഫ്റ്റ്‌സ്മാന്‍, ക്രഷര്‍ ഓപ്പറേറ്റര്‍, വെല്‍ഡര്‍, വുഡ് വര്‍ക്ക് മെക്കാനിക് തുടങ്ങിയ 174 തസ്തികകളിലേക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയത്.

നിലവില്‍ കേരളത്തില്‍ ഓട്ടോ ഇലക്ട്രീഷ്യന്‍, ഇലക്ട്രിക്കല്‍ ഡിവൈസസ് മെയിന്റനന്‍സ് ടെക്‌നിഷ്യന്‍, ഓട്ടോ മെക്കാനിക്, എച്ച്.വി.എ.സി മെക്കാനിക്, പവര്‍ കേബിള്‍ കണക്ടര്‍, എച്ച്.വി.എ.സി, ഓട്ടോമേറ്റീവ് മെകാനിക്, പ്ലബിംഗ്, വെല്‍ഡിംഗ് ബില്‍ഡിംഗ് ഇലക്ട്രീഷ്യന്‍, പൈപ്പ് ഇന്‍സ്റ്റാളര്‍, ഇലക്ട്രീഷ്യന്‍, ബ്ലാക് സ്മിത് എന്നീ പോസ്റ്റുകളിലേക്ക് നിലവില്‍ ടെസ്റ്റിന് സൗകര്യമുണ്ട്.

രാജ്യത്ത് തൊഴിലാളികള്‍ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴില്‍ യോഗ്യത പരീക്ഷക്ക് തുടക്കമിട്ടത്. 2021 ജൂലൈ ഒന്ന് മുതല്‍ അഞ്ച് ഭാഷകളില്‍ ആരംഭിച്ച പരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും നല്‍കും. അഞ്ചു വര്‍ഷത്തിനു ശേഷം പരീക്ഷ കൂടാതെ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top