മഞ്ചേരിയില്‍ 235 കിലോ ചന്ദനം പിടികൂടി

നിലമ്പൂര്‍ : മഞ്ചേരി പുല്ലാരയില്‍ വന്‍ ചന്ദ നവേട്ട. നിലമ്പൂര്‍ വനം വിജില ന്‍സ് സംഘം 235 കിലോ ചന്ദ നം പിടിച്ചെടുത്തു. പ്രതികള്‍ക്കാ യി അന്വേഷണം ഊര്‍ജിതമാ ക്കി. മഞ്ചേരി പുല്ലാര മേല്‍മുറി യിലെ വലിയകപറമ്പില്‍ അല വിയുടെ വീട്ടിലും പരിസരത്തുമാ യി 12 ചാക്കുകളിലായി സൂക്ഷി ച്ചിരുന്ന 235 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്.

വില്‍പ്പനയ്ക്കായി ചെത്തിമിനു ക്കിയ ചന്ദനമുട്ടികളും ചീളുകളും വേരുകളുമാണ് ഇവ. അലവിയു ടെയും മകന്‍ ഷെബിറിന്റെയും പേരില്‍ കേസെടുത്തു. ഞായര്‍ പകല്‍ 11.45ഓടെ തുടങ്ങിയ പരി ശോധന വൈകിട്ട് നാലരയോടെ യാണ് സമാപിച്ചത്. തൊണ്ടിമു
തല്‍ തുടര്‍ അന്വേഷണത്തിനായി കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി.

പരിശോധനയില്‍ നിലമ്പൂര്‍ വനം വിജിലന്‍സ് റെയ്ഞ്ച് ഓഫി സര്‍ വി വിജേഷ് കുമാര്‍, വനം റി സര്‍വ് ഫോഴ്സ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി രാജേഷ്, ബീറ്റ് ഓഫീസര്‍ എന്‍ പി പ്രദീപ് കു മാര്‍, സി അനില്‍കുമാര്‍, പി പി രതീഷ് കുമാര്‍, എന്‍ സത്യരാജ്, എടക്കോട് ബിഎഫ്ഒ ടി ബന്‍ സീറ, എടക്കോട് വനം സ്റ്റേഷന്‍ ഡ്രൈവര്‍ എം ഷറഫുദ്ദിന്‍ എന്നി വര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top