HIGHLIGHTS : Action is needed to make UP a school: Phoenix
കടലുണ്ടി: ജി എല്‍ പി സ്‌കൂള്‍ വട്ടപ്പറമ്പിനെ യു പി തലത്തിലേക്ക് ഉയര്‍ത്താന്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ഫിനിക്‌സ് വട്ടപ്പറമ്പ് യോഗം ആവശ്യപ്പെട്ടു. ഏറെ കാലത്തെ നാട്ടുകാരുടെ ആവശ്യമാണിത്. 115 ലേറെ വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കടലുണ്ടി പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സ്‌കൂള്‍ കൂടിയാണ്.
അഞ്ചാം തരം വരെയുള്ള വട്ടപ്പറമ്പിലെ ഗവ. എല്‍ പി സ്‌കൂള്‍ കടലുണ്ടിയെ യു പി സ്‌കൂളായി ഉയര്‍ത്തിയാല്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ യു പി സ്‌കൂള്‍ അപര്യാപ്തത പരിഹരിക്കാനാകുമെന്നും ഫിനിക്‌സ് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് നൗഷാദ് വട്ടപ്പറമ്പ് അധ്യക്ഷനായി. സെക്രട്ടറി ശ്രീജിത്ത് ചാലിയം, എന്‍ പ്രജീഷ് കുമാര്‍, താജുദ്ധീന്‍കടലുണ്ടി, കെ ദിലീപ് കുമാര്‍, നൗഫല്‍ തറയില്‍, ടി രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു