Section

malabari-logo-mobile

ഗായകന്‍ ബംബ ബാകിയ അന്തരിച്ചു

HIGHLIGHTS : Singer Bamba Bakiya passed away

പ്രമുഖ തമിഴ് ഗായകന്‍ ബംബ ബാക്യ (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലാണ് ബംബ ബാക്യ അവസാനമായി പാടിയത്. മണിരത്‌നത്തിന്റെ സംവിധാനത്തിലുള്ള ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിലെ ‘പൊന്നി നദി’ എന്ന ഗാനമാണ് ബംബ ബാക്യ അവസാനമായി പാടിയത്.

എ ആര്‍ റഹ്‌മാനൊപ്പം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. അവസാന ഗാനമായ ‘പൊന്നി നദി’യും എ ആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തിലാണ് ബംബ ബാക്യ പാടിയത്.’സിംതാംഗരന്‍’, ‘സര്‍ക്കാര്‍’,’യന്തിരന്‍ 2.0′, ‘സര്‍വം താള മയം’, ‘ബിഗില്‍’, ‘ഇരവിന്‍ നിഴല്‍’ തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ ബംബ ബാക്യ ആലപിച്ചിട്ടുണ്ട്. ഒട്ടേറെ ഭക്തിഗാനങ്ങളും ബംബ പാടിയിട്ടുണ്ട്.

sameeksha-malabarinews

ബംബ ബാക്യയുടെ അകാല മരണത്തില്‍ ഒട്ടേറെ പേര്‍ അനുശോചനം രേഖപ്പെടുത്തി. ബംബ ബാക്യയുടെ അകാല മരണത്തില്‍ അതീവ ദു:ഖമെന്ന് നടന്‍ കാര്‍ത്തി എഴുതി. ഈ വലിയ നഷ്ടം സഹിക്കുന്ന ബംബ ബാക്യയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി താന്‍ പ്രാര്‍ഥിക്കുന്നുവെന്നും കാര്‍ത്തി എഴുതി. ഇത് ഷോക്കിംഗ് ആണ് എന്ന് ഗാനരചയിതാണ് വിവേക് ട്വിറ്ററില്‍ കുറിച്ചു. മഹാനായ ഗായകന്‍ വിട പറഞ്ഞിരിക്കുന്നു എന്ന് എഴുതിയ വിവേക് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞു. ബംബ ബാക്യയുടെ മരണത്തില്‍ ഖദീജ റഹ്‌മാനും അനുശോചനം അറിയിച്ചു. സഹോദരാ വിശ്രമിക്കൂ, നിങ്ങള്‍ മരണപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. അത്തരമൊരു അത്ഭുതകരമായ വ്യക്തിയും സംഗീതജ്ഞനുമാണ് നിങ്ങള്‍ എന്നാണ് ഖദീജ റഹ്‌മാന്‍ കുറിച്ചത്. ബംബ ബാക്യയുടെ മരണത്തില്‍ അനുശോചിക്കുന്നതായി ഗായിക കെ എസ് ചിത്രയും ട്വീറ്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!