ഗായിക ആര്യ ദയാല്‍ വിവാഹിതയായി

ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാല്‍ വിവാഹിതയായി. വരന്‍ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നില്‍ക്കുന്ന ചിത്രമാണ് ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ആര്യയ്ക്ക് അഭിനന്ദങ്ങളുമായി എത്തുന്നത്.

സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായികയാണ് ആര്യ ദയാല്‍. പിന്നീട് കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോര്‍ത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു.

വിദ്യാര്‍ത്ഥി ആയിരുന്ന സമയത്ത് ആര്യ ദയാല്‍ വെറുതെ പാടിയ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. കൊവിഡ് കാലത്ത് ഒരു ഗാനം ആലപിച്ചാണ് ആര്യ ബോളിവുഡ് തരാം അമിതാഭ് ബച്ചനേയും ആരാധകനാക്കി മാറ്റിയത്. അദ്ദേഹം ആര്യയുടെ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top