പരപ്പനങ്ങാടി: ചിറമംഗലം സിന്‍സിയര്‍ ഇസ്ലാമിക് അക്കാദമി സ്വീറ്റ്മീലാദിനോട് അനുബന്ധിച്ച് നടത്തിയ സ്‌നേഹസംഗമവിരുന്ന് മത സൗഹാര്‍ദ്ധത്തിന്റെയും സാഹോദര്യത്തിന്റെയും നവ്യാനുഭൂതി പകരുന്നതായിരുന്നു. പരപ്പനങ്ങാടി ചിറമംഗലം പ്രദേശത്തെ വിവിധ മത രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ പ്രവര്‍ത്തകര്‍ തുടങ്ങി മൂന്നൂറിലധികം ആളുകള്‍ പങ്കെടുത്തു.
മുന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ചെങ്ങാടന്‍ അബൂബക്കര്‍ സ്വാഗതവും ഉസ്താദ് സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാന്‍ അല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണവും നടത്തി. പ്രവാചക തിരുമേനിയുടെ അധ്യാപനങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഉപകാരപ്രദമാണ് എന്ന് തങ്ങള്‍ പറഞ്ഞു. സിന്‍സിയര്‍ നടുത്തുന്ന സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും പ്രവര്‍ത്തനങ്ങളെ തങ്ങള്‍ പരിചയപ്പെടുത്തി. ഡോ:ലത്തീഫ് ആശംസയര്‍പ്പിച്ചു. മുജീബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



