പരപ്പനങ്ങാടി : ഒരു പതിറ്റാണ്ടിലേറയായി മുടങ്ങിക്കിടക്കുന്ന പരപ്പനങ്ങാടി 110 കെവി സബ് സ്‌റ്റേഷന്റെ നിര്‍മ്മാണപ്രവൃത്തിയുടെ ഉദ്ഘാടനം വൈദ്യതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഫെബ്രുവരി രണ്ടിന് നിര്‍വ്വഹിക്കും. ചടങ്ങില്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ പികെ അബ്ദുറബ്ബ് അധ്യക്ഷം വഹിക്കും.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ വൈദ്യതി മന്ത്രിയായ എസ് ശര്‍മ്മയാണ് സബ്‌സ്റ്റേഷന് തറക്കല്ലിട്ടത്. നാടൊന്നടങ്കം ആഘോഷപൂര്‍വ്വം വരവേറ്റ ഈ പദ്ധതി പിന്നീട് ടവര്‍ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംബന്ധിച്ച് കോടതികളില്‍ നിലനിന്നിരുന്ന കേസുകള്‍ മൂലം മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ ഈ തര്‍ക്കങ്ങള്‍ അവസാനിച്ചിരിക്കുകയാണ്.
കരിങ്കല്ലത്താണിയില്‍ തണ്ടാണിപ്പുഴയോട് ചേര്‍ന്നാണ് സബ്‌സ്‌റ്റേഷനുളള ഭൂമി സ്ഥിതി ചെയ്യുന്നത്.



