സില്‍വര്‍ ഹില്‍സ്‌ പബ്ലിക്‌ സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

DSC_2915കോഴിക്കോട്‌: രണ്ടു ദിവസമായി മാവിളിക്കടവ്‌ എം എസ്‌ എസ്‌ പബ്ലിക്‌ സ്‌കൂളില്‍ നടന്നുവരുന്ന മലബാര്‍ മേഘല സഹോദയ കലോത്സവത്തില്‍ 674 പോയിന്റുമായി സില്‍വര്‍ ഹില്‍സ്‌ പബ്ലിക്‌ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ഭാരതീയ വിദ്യാഭവന്‍ ചേവായൂര്‍ സ്‌കൂള്‍ 407 പോയിന്റുമായി ഫസ്റ്റ്‌ റണ്ണര്‍ അപ്പും, എം എസ്‌ എസ്‌ പബ്ലിക്‌ മാവിളിക്കടവ്‌ സ്‌കൂള്‍ 370 പോയിന്റുമായി സെക്കന്റ്‌ റണ്ണറപ്പുമായി. കാറ്റഗറി ഒന്നില്‍ 60 പോയിന്റുമായി സില്‍വര്‍ഹില്‍സ്‌ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. കാറ്റഗറി 2 ല്‍ 123 പോയിന്റുമായി സില്‍വര്‍ഹില്‍സ്‌ പബ്ലിക്‌ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. കാറ്റഗറി 3 ല്‍ 358 പോയിന്റുമായി സില്‍വര്‍ ഹില്‍സ്‌ പബ്ലിക്‌ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. കാറ്റഗറി 4 ല്‍ 196 പോയിന്റുമായി സില്‍വര്‍ ഹില്‍സ്‌ പബ്ലിക്‌ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.

സിനിമാ സീരിയല്‍ നടന്‍ ഹരിശാന്ത്‌ സമ്മാനദാനം നിര്‍വ്വഹിച്ചു. സഹോദയ പ്രസിഡന്റ്‌ പി ഹരിദാസ്‌ അദ്ധ്യക്ഷനായി. വൈസ്‌ പ്രസിഡണ്ട്‌ റജീന സൂപ്പി, സെക്രട്ടറി മോനി യോഹനന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത ശശിധരന്‍, സഫിയ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top