പാലക്കാട് ; അട്ടപ്പാടി സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ കാണാതായ വനംവകുപ്പ് വാച്ചര്‍ക്കായുള്ള തിരിച്ചില്‍ ഇന്നലെയും തുടര്‍ന്നു. രണ്ട് ദിവസം മുമ്പാണ് മുക്കാലി സ്വേദശി രാജനെ(52) കാണാതായത്.
രണ്ടാം ദിവസം പോലീസിന്റെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ എസ് ഐ കെബി ഹരികൃഷ്ണന്റെയും, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. വിനോദിന്റെയും നേതൃത്വത്തില്‍ 140 പേരാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമുതല്‍ തിരിച്ചില്‍ ആരംഭിച്ചത്.
ചൊവ്വാഴ്ച രാത്രി സൈരനന്ധ്രിയില്‍ സുഹൃത്തുക്കളുമായി ഭക്ഷണം കഴിഞ്ഞ് താമസസ്ഥത്തേക്ക് ഉറങ്ങാനയി പോയതായിരുന്നു രാജന്‍. ബുധനാഴ്ച രാവിലെ ഭക്ഷണവുമായി രാജന്റെ താമസസ്ഥലത്തേക്ക് പോയപ്പോളാണ് വഴിയില്‍ ചെരിപ്പും, ടോര്‍ച്ചും കിടക്കുന്നത് കണ്ടത്. കുറച്ച് ദുരം മറി രാജന്‍ ഉടുത്തിരുന്ന മുണ്ടും മുള്ളുചെടിയില്‍ കുടുങ്ങിക്കടക്കുന്നതു കണ്ടു. രാജന്‍ കഴിച്ചുകൊണ്ടിരുന്ന മരുന്നും സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്ന സുഹൃത്തുക്കള്‍ മുക്കാലി ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ ഡോഗ് സ്‌ക്വാഡ്, ഡ്രോണ്‍ എന്നിവ ഉപയോഗിച്ച് തിരിച്ചില്‍ നടത്തി. നിബിഡവനമായതിനാല്‍ തിരിച്ചില്‍ ദുഷ്‌ക്കരമാണ്.
20 വര്‍ഷമായി രാജന്‍ വനംവകുപ്പില്‍ താത്കാലിക വാച്ചറായി ജോലി ചെയ്തുവരികയാണ്.




