ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം ; കെഎഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം തൊഴിലാളിയൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 മണി വരെയാണ് സമരം.

ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടിഡിഎഫ്, ബിഎംഎസ്, എഐടിയുസി എന്നിവരാണ് സമരത്തിലുള്ളത്. ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചരിക്കുന്നത്.

പ്രബല സംഘടനയായ സിഐടിയു സമരത്തിലില്ല.

Share news
error: Content is protected !!
Scroll to Top