സൈന്‍സ് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി; മന്ത്രി ആര്‍ ബിന്ദു ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയില്‍
സൈന്‍സ് (signs) ഫിലിം ഫെസ്റ്റിവലിന്റെ പതിനേഴാമത് എഡിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ഇന്നലകളില്‍ ഫിലിം സൊസൈറ്റികള്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും അവഗണിക്കാവുന്നതല്ലെന്ന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ചലച്ചിത്ര ആസ്വാദനശീലം മാത്രമല്ല സാമൂഹികാവബോധം വളര്‍ത്തുന്നതിനും കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ കാരണമായി.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കൂടി ആഭിമുഖ്യത്തിലാണ് സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്നതാണ് അതിന്റെ മഹത്വമെന്നും മന്ത്രി പറഞ്ഞു.
തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ മുഖ്യാതിഥിയായി. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു സൈനുദ്ദീന് നല്‍കിക്കൊണ്ട് മലയാളം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എല്‍.സുഷമ നിര്‍വഹിച്ചു.

ദൃശ്യതാളം മാസികയുടെ സൈന്‍സ് എഡിഷന്റെ പ്രകാശനം പ്രമുഖ സംവിധായകന്‍ ടി.വി ചന്ദ്രന്‍ നിര്‍വഹിച്ചു. സൈന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെജി എം.ദാമോദരന്‍ ആമുഖപ്രഭാഷണം നടത്തി. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി, മലയാളം സര്‍വകലാശാല സ്‌കൂള്‍ ഓഫ് മീഡിയ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.ആര്‍ രാജീവ് മോഹന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ഒ. ശ്രീകാന്ത് , സ്‌കൂള്‍ ഓഫ് ഫിലിം സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ശ്രീദേവി പി. അരവിന്ദ്, ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ വി.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top