വയോജന കമ്മീഷന്‍ ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകും: മന്ത്രി ആര്‍. ബിന്ദു

HIGHLIGHTS : Elderly Commission to be a reality within a year: Minister R. Bindu

വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന വയോജന കമ്മീഷന്‍ ഒരു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വയോ സേവന അവാര്‍ഡ് വിതരണവും തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ വയോജനങ്ങളുടെ ജീവിതനിലവാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപെട്ടതാണെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പു നല്‍കുക എന്നത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, മുന്‍ എം.എല്‍.എ കൂടിയായ എം.ജെ ജേക്കബ്, വേണു ജി, കെ വാസന്തി, രാമചന്ദ്ര പുലവര്‍ എന്നിവരെ വയോസേവന പുരസ്‌കാരം നല്‍കി മന്ത്രി ചടങ്ങില്‍ ആദരിച്ചു.
ന്യൂനപക്ഷ ക്ഷേമ, കായിക ,വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി,
കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടം, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.പി നസീമ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, സംസ്ഥാന വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍, അസി. കലക്ടര്‍ വി.എം ആര്യ, തിരൂര്‍ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ അബ്ദുല്‍സലാം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി.കെ ഷീബ മുംതാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

sameeksha-malabarinews

ഉദ്ഘാടന ചടങ്ങിനു ശേഷം വയോജനങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!