ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; തൊടുത്തത് 400ഓളം മിസൈലുകള്‍

HIGHLIGHTS : Iran attacked Israel; About 400 missiles were fired

ജറുസലേം : ഇസ്റാഈലിന് നേരെ ആക്രമണം നടത്തി ഇറാന്‍. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഇസ്റാഈല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്റാഈലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ആക്രമണം നടത്തിയിരിക്കുന്നത്.ഹിസബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്‌റല്ലയെ ഇസ്റാഈല്‍ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രത്യാക്രമണം. ആക്രമണത്തിന് പിന്നാലെ ഇസ്റാഈലില്‍ അപായ സൈറനുകള്‍ മുഴങ്ങി. ഇസ്റാഈലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.

ഇറാന്‍ 400ലധികം മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ലെബനനിലേക്ക് ഇസ്റാഈല്‍ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്.

sameeksha-malabarinews

അതേ സമയം, ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാനും ഇസ്റാഈലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!