രജനീകാന്തിന്റെ നില തൃപ്തികരം

ചെന്നൈ: ഹൃദയസംബന്ധമായ ചികിത്സയ്ക്കായി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിച്ച രജനിയുടെ ഹൃദയധമനിയില്‍ വീക്കം കണ്ടെത്തിയെന്നും സ്റ്റെന്‍ഡ് ഇട്ടെന്നും അപ്പോളോ ആശുപത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നടപടിക്രമങ്ങള്‍ നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കാനായെന്നും രജനിയുടെ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top