ശ്വേതാ മേനോനും കുക്കു പരമേശ്വരനം അമ്മ ആഭ്യന്തര സെല്ലില്‍ നിന്നും രാജിവെച്ചു

കൊച്ചി: വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ശ്വേതാ മേനോനും കുക്കു പരമേശ്വരനം അമ്മ സംഘടനയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലില്‍ നിന്നും രാജിവെച്ചു.

സെല്‍ അംഗമായിരുന്ന മാലാ പാര്‍വതി കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചിരിക്കുന്നത്.

നടനെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സണായ ഇന്റേണല്‍ കംപ്ലേയിന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയുടെ എക്‌സിക്യുട്ടീവ് അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കൊച്ചിയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന അമ്മയുടെ നിര്‍വാഹക സമിതി യോഗത്തില്‍ വിജയ് ബാബുവിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിജയ് ബാബു സ്വയം മാറിനില്‍ക്കാമെന്ന അയാളുടെ കത്ത് യോഗം അംഗീകരിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതി രാജിവെച്ചത്. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top