സ്‌റ്റൈലിഷ് ലുക്കില്‍ ശ്യാമിലിക്കൊപ്പം ശാലിനി

മലയാളി പ്രേക്ഷകരുടെയുള്‍പ്പെടെ പ്രിയപ്പെട്ട അഭിനേത്രികളാണ് ശാലിനിയും ശ്യാമിലിയും. ഒരു കാലഘട്ടത്തില്‍ മലയാള സിനമിയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത കുട്ടിത്താരമായിരുന്നു ബേബി ശാലിന. ബലാതാരമായെത്തിയ അനിയത്തി ശ്യാമിലിയും ആരാധകരുടെ മനം കീഴടക്കിയിരുന്നു. ബാലതാരത്തില്‍ നിന്നും നായികയായി മാറിയപ്പോഴും ഇരുവരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

നടന്‍ അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനമിയില്‍നിന്നും വിട്ടു നില്‍ക്കുകയാണ് ശാലിനി. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ശാലിനിയും ശ്യാമിലിയും. തങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങള്‍പ്പോലും ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

ശാലിനി സ്‌റ്റൈലിഷ് ലുക്കില്‍ ശ്യാമിലിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശ്യാമിലിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top