തിരൂരങ്ങാടി:പരസ്പര വിദ്വേഷവും വെറുപ്പും വെടിഞ്ഞ് നല്ല മനസിന്റെ ഉടമകളാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ആഹ്വാനം ചെയ്തു.
തിരൂരങ്ങാടി വലിയ പള്ളിയില്‍ ചെറിയെ പെരുന്നാള്‍ നിസ്‌കാര ശേഷംഈദുല്‍ ഫിത്വര്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലത്തെ വൃതത്തിലൂടെയും മറ്റു ആരാധനകളിലൂടെയും നേടിയെടുത്ത ആത്മ വിശുദ്ധി ഭാവി ജീവിതത്തില്‍ നിലനിര്‍ത്തണം.കുടുംബത്തിലും സമൂഹത്തിലും നാട്ടിലും ഐക്യവും
പാരസ്പര്യവും ഊട്ടിയുറപ്പിക്കണെമെന്നും സമൂഹത്തിലെ അശരണരിലേക്കും
പാവങ്ങളിലേക്കും. നമ്മുടടെ കൈ താങ്ങ് ഉണ്ടാവണെമെന്നും തിരൂരങ്ങാടി ഖാളി കൂടിയായ അദ്ദേഹം പറഞ്ഞു.
ഖത്വീബ് അബ്ദുല്‍ ഖാദിര്‍ അഹ്‌സസനി മമ്പീതി നിസ്‌കാരത്തിന് നേതൃത്വംനല്‍കി. മഹല്ല് സെക്രട്ടറി എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി സംബന്ധിച്ചു.




