സിനമാ പ്രേമികളുടെ യുവനടിമാരില്‍ പ്രിയപ്പെട്ട താരമാണ് ശ്രുതി ഹാസന്‍. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ പലകോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഈയിടെ ഉണ്ടായ ഒരു മുഖാമുഖം പരിപാടിയിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അവരുടെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
സിനിമയില്‍ തുടരാണ് താല്‍പര്യമെന്നും ഇപ്പോള്‍ താന്‍ പുതിയ ചിത്രങ്ങളുടെ ചിത്രീകരണ തിരക്കിലാണെന്നും താരം പറയുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ലെന്നും ശ്രുതി ഹാസന്‍ വെളിപ്പെടുത്തി. ഇതോടെ പിതാവ് കമല്‍ ഹാസന്‍ രൂപീകരിച്ച മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന വാര്‍ത്തകള്‍ക്ക് വിരാമമായിരിക്കുകയാണ്.
ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി, ചിരഞ്ജീവി നായകനായ വാള്‍ട്ടയര്‍ വീരയ്യ എന്നിവയാണ് ശ്രുതി നായികയായി തിയ്യേറ്ററുകളിലെത്തിയ അവസാന ചിത്രങ്ങള്‍. പ്രഭാസ് നായകനാകുന്ന സലാറില്‍ ശ്രുതിയാണ് നായിക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



