സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികളിൽനിന്ന് ‘കെടാവിളക്ക്’ സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിവർഷം 1500 രൂപ വീതമാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. അപേക്ഷാ ഫാറത്തിന്റെ മാതൃകയും വിജ്ഞാപനവും www.egrantz.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ.
വിദ്യാർഥികൾ നവംബർ 15നകം അപേക്ഷ പൂരിപ്പിച്ച് സ്‌കൂളിൽ സമർപ്പിക്കുകയും സ്‌കൂൾ അധികൃതർ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന നവംബർ 30നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കുകയും ചെയ്യണം. ഫോൺ: 0491 2505663.



