തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ്: സംഘാടകസമിതി രൂപീകരിച്ചു

പരപ്പനങ്ങാടി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന നവകേരള സദസ്സിന്റെ തിരൂരങ്ങാടി മണ്ഡലം സംഘാടക സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി കെ.കെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ലത അധ്യക്ഷത വഹിച്ചു.

സര്‍ക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള ബഹുജന സദസ്സ് നടത്തുന്നത്. നവംബര്‍ 28ന് വൈകീട്ട് മൂന്നിന് പരപ്പനങ്ങാടി സ്റ്റേഡിയത്തില്‍ വെച്ചാണ് സദസ്സ് നടത്തുന്നത്. സംസ്ഥാന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അംഗം നിയാസ് പുളിക്കലകത്ത് ചെയര്‍മാനും മലപ്പുറം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീജയ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.

സദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ നടത്താന്‍ യോഗം തീരുമാനിച്ചു. മലപ്പുറം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റി്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീജയ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളുംജ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തികളും പങ്കെടുത്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കണമെന്നും സദസ്സില്‍ നിന്നും ആരും വിട്ടുനല്‍കരുതെന്ന് മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top