എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റ് പി പി ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ്

എംഎസ്എഫ് മുന്‍ വൈസ് പ്രസിഡന്റ് പി പി ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് അച്ചടക്ക ലംഘനത്തിന് നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ഷൈജലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. വിശദീകരണം ചോദിക്കാതെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജല്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി.

നോട്ടീസ് നല്‍കിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജല്‍ വ്യക്തമാക്കി. ഹരിത വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ തള്ളി പറഞ്ഞതിനെ തുടര്‍ന്നാണ് എംഎഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഹരിതാ നേതാക്കളെ പിന്തുണച്ച ഷൈജലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ല കമ്മിറ്റി നേരത്തെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തത്.

ഇതിന് പിന്നാലെ ജില്ലാ നേതാക്കള്‍ക്കെതിരെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണവും കല്‍പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ ലീഗിലെ ഒരുവിഭാഗം ശ്രമിച്ചെന്ന ആരോപണവും ഷൈജല്‍ ഉയര്‍ത്തിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top