Section

malabari-logo-mobile

പിഞ്ചുകുഞ്ഞിന് ശ്വാസതടസം; തൊണ്ടയില്‍ കുടുങ്ങിയ കൊമ്പന്‍ ചെല്ലിയെ പുറത്തെടുത്തു

HIGHLIGHTS : Shortness of breath in a toddler; Chelly was pulled out by the horn stuck in his throat

പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ കൊമ്പന്‍ ചെല്ലിയെ പുറത്തെടുത്തു. ശ്വാസതടസത്തെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തൊണ്ടയില്‍ കൊമ്പന്‍ചെല്ലി കുടുങ്ങിയതായി കണ്ടെത്തിയത്. കണ്ണൂര്‍ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുമായി രക്ഷിതാക്കള്‍ എത്തിയത്.

കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിച്ച കുഞ്ഞിന് നല്‍കിയ പ്രാഥമിക ചികിത്സയില്‍ മാറ്റം ഉണ്ടാകാത്തതിനെ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി ചെയ്തപ്പോഴായിരുന്നു കൊമ്പന്‍ചെല്ലിയെ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

sameeksha-malabarinews

ഉടന്‍തന്നെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും കുട്ടികളുടെ ഇഎന്‍ടി വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയില്‍ നിന്നും ചെല്ലിയെ പുറത്തെടുക്കുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!