പരപ്പനങ്ങാടി : ഷോർട്ട് സർക്ക്യൂട്ട് മൂലം ഇലക്ട്രിക് ബാറ്ററിക് തീ പിടിച്ച് അടച്ചിട്ട വൈദ്യശാലയിൽ നിന്ന് തീ ഉയർന്നു. മാപ്പൂട്ടിൽ പാടത്തെ മർമ്മ ചികിത്സ കേന്ദ്രത്തിൽ കഴിഞ്ഞദിവസമാണ്
സംഭവം.
സമീപത്തെ ക്ലബ്ബിലുണ്ടായിരുന്ന യുവാക്കളായ ഇസ്ഹാഖ്, ഇജാസ് , ശുഹൈബ്, ഹാരിസ്, ഇർഫാൻ , റസാക് , എന്നിവർ ചേർന്നാണ് തീയണച്ചത്. സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന തൊഴിലാളിയായ ഹസ്സനെ വിളിച്ചുണർത്തി കട തുറപ്പിച്ച് തീ അണക്കുകയായിരുന്നു .
യുവാക്കളുടെ അവസരോചിത ഇടപെടൽ വൻ ദുരന്തമാണില്ലാതാക്കിയതെന്ന് സമീപത്തെ വ്യാപാരികളായ ഓനാരി ബഷീർ, എം. വി. നൗഷാദ് എന്നിവർ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



