സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു; ഒറ്റയടിക്ക് കൂടിയത് 800 രൂപ; പവന് വില 38000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ വര്‍ധനവുണ്ടായി. ഗ്രാമിന് 100 രൂപ കൂടി.

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് വില 4770 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് നൂറ് രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38160 രൂപയാണ്.

യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണം. യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top