പരപ്പനങ്ങാടിയില്‍ കെ.റെയിലിന്റെ അലൈന്‍മെന്റ് മാറ്റണമെന്ന ആവ്യശ്യവുമായി മെര്‍ച്ചന്റ് അസോസിയേഷന്‍

പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതിയുടെ പരപ്പനങ്ങാടിയിലെ അലൈന്‍മെന്റ് പുന പരിശോധിക്കുക എന്ന ആവശ്യം ഉന്നയിച്ച് പരപ്പനങ്ങാടി മര്‍ച്ചന്റ് സ് അസോസിയേഷന്‍ പ്രതിഷേധ സംഗമവും വാഹന പ്രചരണ ജാഥയും നടത്തി.

പയനിങ്ങല്‍ ജംഗ്ഷനില്‍ വെച്ച് നടത്തിയ സമാപനത്തില്‍ പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം.വി മുഹമ്മദലി അദ്ധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി എ.വി വിനോദ് സ്വാഗതം പറയുകയും ചെയ്തു

ജില്ലാ സെക്രട്ടറി മലബാര്‍ ബാവ വൈസ് പ്രസിഡന്റ് ഇബ്രാഹിം എച്ച് എസ് , ട്രഷറര്‍ അഷ്‌റഫ് കുഞ്ഞാവാസ് , സെക്രട്ടറി ഹരീഷ് ബ്രാസ്, സെക്രട്ടറിയേറ്റ് അംഗം അന്‍വര്‍ പി ഒ, ജഗന്നി വാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top