പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്ക് അടിച്ച് കൊന്നു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം സ്വദേശി ഷിജു (37) ആണ് മരിച്ചത്. ഭാര്യ സൗമ്യയെ പാലോട് പാലീസ് കസ്റ്റഡിയില്‍ എടുത്തു. കല്ലും ടൈലും കൊണ്ടാണ് സൗമ്യ ഷിജുവിന്റെ തലയ്ക്ക് അടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
കൊലപാതകത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ തൊട്ടടുത്ത ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ആയിരുന്നു. ഗള്‍ഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്നത്. ഷിജു അടുക്കളയുടെ പുറത്ത് നിന്നും ഫോണ്‍ ചെയ്യുകയും തുടര്‍ന്ന് വഴക്ക് ആയി അവിടെ കിടന്ന കല്ല് കൊണ്ട് ഷിജുവിനെ തലയ്ക്ക് അടിക്കുകയായിരുന്നു. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. സംഭവസമയത്ത് വീട്ടില്‍ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നു.
ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.



