Section

malabari-logo-mobile

റംസാന്‍: ഖത്തറില്‍ 500 ഉല്‍പ്പന്നങ്ങള്‍ക്ക് വില നിയന്ത്രണം;സാധനങ്ങള്‍ പൂഴ്ത്തിവെച്ചാല്‍ കര്‍ശന നടപടി;പരിശോധന ശക്തം

HIGHLIGHTS : ദോഹ: രാജ്യത്ത് റംസാനു മുന്നോടിയായി 500 ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക, വാണിജ്യമന്ത്രാലയമാണ് വിലനിയന്ത്ര...

ദോഹ: രാജ്യത്ത് റംസാനു മുന്നോടിയായി 500 ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പത്തിക, വാണിജ്യമന്ത്രാലയമാണ് വിലനിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുറഞ്ഞ വിലയ്ക്ക് ഇന്നലെ മുതല്‍ സാധനങ്ങള്‍ വിപണിയില്‍ ലഭ്യമാകും.

മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഏതെങ്കിലും കച്ചവടസ്ഥാപനം കൂടുതല്‍ വില ഈടാക്കിയാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായി ഇത് എട്ടാം തവണയാണ് റംസാനോടനുബന്ധിച്ച് ഇത്തരത്തില്‍ ഉല്‍പ്പനങ്ങളുടെ വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എല്ലാ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കും ചില്ലറ ഉല്‍പ്പന്നങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

sameeksha-malabarinews

ഈ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എല്ലാ മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പരിശോധന കര്‍ശനമായിരിക്കും. സാധങ്ങള്‍ ഏതെങ്കിലും തരത്തില്‍ പൂഴ്ത്തിവെച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് മനസിലായാല്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലോ(Twitter@MEC_QATAR),INSTRUCTIONS MEC_QATAR എന്ന ഇ മെയില്‍ ഐഡിയിലോ പരാതിപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!