ബഹ്‌റൈനിലെ അംവാജില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു ; ഒഴിവായത് വന്‍ ദുരന്തം

മനാമ: അംവാജ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും തീപിടിച്ചു. തീപിടിച്ചതോടെ സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍തന്നെ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു. അപകടത്തില്‍ ആളുകള്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല.

തീ പിടുത്തമുണ്ടായ വിവരം ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

Share news
error: Content is protected !!
Scroll to Top