കുവൈറ്റില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

കുവൈറ്റ് സിറ്റി: മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് മരണപ്പെട്ടു. തൃശൂര്‍ ഊരകം പുതുമന വിജയകുമാര്‍ കെ എസ്(63)ആണ് മരിച്ചത്. എബിജെ എഞ്ചിനീയറിംഗ് ആന്റ് കോണ്‍ട്രാക്ട്രിങ്ങ് കമ്പനി ജീവനക്കാരായിരുന്നു. രാവിലെ ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്.

ഭാര്യ:സജിത വിജയ്. മക്കള്‍: വിനീത്, വീണ. കുടുംബം നാട്ടിലാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top